ഹൈക്കോടതി നിരീക്ഷക സമിതിയുമായി സഹകരിക്കുന്നുണ്ട്: ദേവസ്വം ബോര്‍ഡ് പ്രഡിഡന്‍റ്


തിരുവനന്തപുരം: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുമായി സഹകരിച്ചാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്‍റ് എ.പത്മകുമാര്‍. തങ്ക അങ്കി ഘോഷ യാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചയാണ് തങ്ക അങ്കി ഘോഷയാത്ര ശബരിമലയില്‍ എത്തുന്നത്.


ശബരിമലയില്‍ യുവതികള്‍ പ്രവേശനത്തിന് എത്തിയ സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ചര്‍ച്ച നടത്തിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring