തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ അലി ഹുസൈൻ ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ സംഭവത്തിൽ ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.ഹസൻ നസ്റുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫീദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നത്. ഒക്ടോബർ മൂന്നിന് ദഹിയ്യയിൽ ഇസ്രായേൽ ആക്രമണം ഉണ്ടായതിന് ശേഷം സഫീദ്ദീന്റെ ഒളിത്താവളം ബങ്കറായിരുന്നു.














