മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈ കോണ്‍ഗ്രസ് സമിതി അദ്ധ്യക്ഷന്‍ സഞ്ജയ് നിരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍റെ രാഷ്ട്രീയ പ്രവേശനം. മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വിറ്റര്‍ പേജില്‍ ഹസീന്‍ ജഹാനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ധ്യക്ഷന്‍ സഞ്ജയ് നിരുപം പോസ്റ്റ് ചെയ്തിട്ടുണ്ട്.













