ഹസാര്‍ഡിന്റെ പരുക്ക് സരമുള്ളതല്ല


സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ പരുക്ക് സരമുള്ളതല്ലെന്ന് ബെല്‍ജിയം കോച്ച്‌ റോബര്‍ട്ടോ മാര്‍ട്ടിനസ്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് മുന്‍പ് നടന്ന വാംഅപ്പില്‍ ആണ് ഹസാര്‍ഡിന്റെ കാലിനു പരുക്കേറ്റത്. കോസ്റ്റാറിക്കക്കെതിരെ ഹസാര്‍ഡ് കളിയ്ക്കാന്‍ ഇറങ്ങിയിരുന്നു എങ്കിലും ഹസാര്‍ഡ് വേദന പിടിച്ചു നിര്‍ത്തുന്നത് കാണാമായിരുന്നു.


അതെ സമയം റോബര്‍ട്ടോ മാര്‍ട്ടിനസ് പരുക്ക് സരമുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലില്‍ ചെറിയ നീരുണ്ടായിരുന്നു എന്നാല്‍ സരമുള്ളതല്ല എന്നും ലോകകപ്പിലെ ആദ്യ മത്സരത്തില്‍പനാമക്കെതിരെ ഹസാര്‍ഡ് കളിക്കും എന്നും മാര്‍ട്ടിനസ് വ്യകത്മാക്കി.


കോസ്റ്റാറിക്കക്കെതിരെ ലുക്കാക്കു നേടിയ ഇരട്ട ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെല്‍ജിയം ജയിച്ചിരുന്നു. മത്സരത്തില്‍ ഹസാര്‍ഡ് ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.



Sharing is Caring