പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു, മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കള്‍

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്ബലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണു മരിച്ചത്.സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവെപ്പ് എടുത്തതാണ് മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. മരണവിവരം മണിക്കൂറുകളോളം മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്.

സിസേറിയന്‍ നടത്തിയതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായി. ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *