ഹരിയാനയിലെ തോല്‍വി വിലയിരുത്താനായി ചേർന്ന യോഗത്തില്‍ നേതാക്കള്‍ക്കെതിരേ വിമർശനവുമായി രാഹുല്‍ ഗാന്ധി.നേതാക്കള്‍ അവരവരുടെ താത്പര്യങ്ങള്‍ക്കാണ് ആദ്യ പരിഗണന നല്‍കിയതെന്നും പാർട്ടി താത്പര്യം രണ്ടാമത് മാത്രമാണ് പരിഗണിച്ചതെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഒന്നര മണിക്കൂറോളമായിരുന്നു യോഗം. ആകെയുള്ള 90 സീറ്റുകളില്‍ 74 സീറ്റുകളിലും ഭൂപീന്ദർ സിങ് ഹൂഡയുടെ അടുപ്പക്കാർക്ക് സ്ഥാനാർഥിത്വം നല്‍കിയത് തിരിച്ചടിയായെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച സ്ഥാനാർഥികളെ കേള്‍ക്കാനാണ് നിലവിലെ തീരുമാനം.














