ഹരിയാനയില്‍ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവെച്ച്‌ കൊന്നു


ഹരിയാനയില്‍ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവെച്ച്‌ കൊന്നു . ഡല്‍ഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ് ഗുണ്ടകളെ കൊലപ്പെടുത്തിയത്.സോനിപത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.


ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ ബർഗർ കിങ് കൊലക്കേസിലെ പ്രതിയാണ്. ഹരിയാനയിലെ വ്യവസായികളില്‍ നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് അഞ്ച് പിസ്റ്റളുകള്‍ കണ്ടെടുിട്ടുണ്ട്.ഈ ഗുണ്ടകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ ഗുണ്ട ഹിമാൻഷു ഭാവുവിന്റെ സംഘത്തില്‍പ്പെട്ടവരാണ്.

സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ബർഗർ കിങ്ങില്‍ അമൻ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു.



Sharing is Caring