ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി


ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും വിശ്വാസത്തിന്റെ പേരിലായാലും, രാഷ്ട്രീയത്തിന്റെ പേരിലായും മറ്റെന്തിന്റെ പേരിലായാലും നിയമവ്യവസ്ഥ തകര്‍ക്കരുതെന്നും മോദി വ്യക്തമാക്കി. കലാപത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.


ഗാന്ധിജിയുടെയും ബുദ്ധന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അക്രമവും കലാപവും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഹരിയാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ വലിയ ദു:ഖമുണ്ട്. രാജ്യത്തെ പൗരന്‍മാരെ വിശ്വാസത്തിലെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തെ പാവപ്പെട്ടവരെയും കണ്ടില്ലെന്ന് നടിക്കരുത്. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം വിവിധ സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അത് ഇന്ത്യയ്ക്ക് മാത്രം ലഭിച്ച അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



Sharing is Caring