ഹനാന്‍ സഞ്ചരിച്ച കാര്‍ കൊടുങ്ങല്ലൂരില്‍ അപകടത്തില്‍പ്പെട്ടു


തൃശൂര്‍: മത്സ്യവില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് നിന്നുള്ള യാത്രയിലായിരുന്നു ഹനാന്‍.


ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. കാര്‍ ഓടിച്ച ഡ്രൈവര്‍ക്കും പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലാണ് ഹനാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്.




Sharing is Caring