രാജ്യത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുന്നത്. നിലവില്‍ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 5,388 രൂപ നല്‍കിയാണ് ഇന്ത്യ വാങ്ങുന്നത്. 2014 ഒക്ടോബറിലും ഏതാണ്ട് ഇതേ വിലതന്നെയായിരുന്നു. എന്നാല്‍, േെപട്രാളിന് അന്നത്തേതിനെക്കാള്‍ പത്തുരൂപയോളം ഇപ്പോള്‍ കൂടി. അന്ന് ലിറ്ററിന് കൊച്ചിയില്‍ 70.76 രൂപയായിരുന്നു േെപട്രാള്‍ വില. ഞായറാഴ്ച 80.79 രൂപയും.
അസംസ്കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയരത്തിലെത്തിയ 2013-14 കാലത്തെക്കാള്‍ വീപ്പയ്ക്ക് 2000 രൂപയോളം കുറവാണിപ്പോള്‍. എന്നിട്ടും അന്നത്തെ അപേക്ഷിച്ച് േെപട്രാള്വില ലിറ്ററിന് രണ്ടരരൂപയോളം കൂടുകയാണുണ്ടായത്.














