സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം

കോഴിക്കോട്; സൗദിയിലെ ജയിലില്‍ കഴിയുന്ന ഗൃഹനാഥനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് നിന്ന് ഒരു കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് ജിദ്ദയിലെ സുമൈശി ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയില്‍ അഭിഭാഷകനായ മുഹമ്മദ് എന്നയാളുടെ കള്ള പരാതിയിൽ ആണ് അഷ്‌റഫ് ജയിലിൽ ആയതെന്നാണ് പരാതി.6 വര്‍ഷം മുൻപ് ബിസിനസ്സ് തുടങ്ങിയ അഷ്‌റഫിനെ മലയാളികള്‍ അടങ്ങുന്ന സംഘം കബളിപ്പിച്ചെന്ന് കുടുബം പറയുന്നു. വ്യാപാര സ്ഥാപനത്തില്‍ വരവില്‍ കവിഞ്ഞ പണം ഉണ്ടെന്ന പരാതിയിലാണ് ആദ്യം ജയിലില്‍ ആവുന്നത്. 2 വര്‍ഷത്തിന് ശേഷം ഇതില്‍ കഴമ്ബില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് വെറുതെ വിട്ടെങ്കിലും പുറത്തിറങ്ങും മുമ്ബ് അഭിഭാഷകന്‍ വഞ്ചിച്ചെന്ന് കുടുംബം പറയുന്നു. കേസ് ചെലവായ 38 ലക്ഷം റിയാല്‍ അഷ്‌റഫ് നല്‍കാനുണ്ടെന്ന് കാണിച്ച്‌ സൗദി അഭിഭാഷകന്‍ വ്യാജ രേഖ ഉണ്ടാക്കിയെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു.ജയില്‍ മോചിതനാക്കാനായി ഇടനിലക്കാരെ വെച്ച്‌ കൂടുതല്‍ പണം ആവശ്യപ്പെടുന്ന നിലയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മോചനം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. അഷ്‌റഫ് ജയില്‍ മോചിതനാവാതിരിക്കാന്‍ ചില മലയാളികള്‍ തന്നെ സ്‌പോണ്‍സറെ തെറ്റിധരിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും കുടുബം പറയുന്നു പ്രായമായ ഉപ്പയും ഉമ്മയും 3 കുട്ടികളും അടങ്ങുന്നതാണ് മുഹമ്മദ് അഷ്‌റഫിന്റ കുടുംബം. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെട്ടാല്‍ അഷ്‌റഫിന്റെ ജയില്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *