സൗദി അറേബ്യയില്‍ ഏപ്രില്‍ 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും


റിയാദ്: സൗദി അറേബ്യയില്‍ ഏപ്രില്‍ 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞ വര്‍ഷമാണ് സൗദി ഭരണകൂടം നീക്കിയത്. ആദ്യ തിയേറ്റര്‍ റിയാദിലാണ് തുറക്കുന്നതെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.


അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തിയേറ്ററുകള്‍ എ.എം.സി തുറക്കും.




Sharing is Caring