സ്വിസ് മെഷീന്‍ എവറസ്റ്റില്‍ നിലച്ചു


സ്വിസ് മെഷീന്‍ എന്നു വിഖ്യാതനായ സാഹസികന്‍ യുലി സ്റ്റെക് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ പുതിയൊരു വഴിയിലൂടെ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു യുലി.


സാഹസികമായ പര്‍വതാരോഹണ ശ്രമങ്ങള്‍ക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഈ നാല്‍പ്പതുകാരന്‍. 2012ലും 2015ലും എവറസ്റ്റ് കീഴടക്കി. ബേസ് ക്യാംപില്‍ നിന്ന് 7000 മീറ്റര്‍ മുകളില്‍ എത്തിയിരിക്കുന്നു എന്ന് ബുധനാഴ്ച ഫേസ്ബുക് പോസ്റ്റില്‍ യുലി കുറിച്ചിരുന്നു.


മോശം കാലാവസ്ഥയില്‍ ഓക്‌സിജന്റെ അഭാവമായിരിക്കാം മരണകാരണമെന്നാണ് കരുതുന്നത്. തെരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയെന്നും ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലേക്ക് കൊണ്ടു വന്നുവെന്നുമാണ് റിപ്പോര്‍ട്ട്.



Sharing is Caring