സ്വാമി അഗ്നിവേശിനു നേരെ വീണ്ടും ബി.ജെ.പി ആക്രമണം


ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. മൃതദേഹം പൊതുദര്‍സനത്തിനു വച്ച ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിനു മുന്നില്‍ വെച്ച് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.


തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും വലിച്ചിഴച്ചതായും സ്വാമി അഗ്നിവേശ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസ വഞ്ചകനെന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.


ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തിരുന്നു.



Sharing is Caring