സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നമ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നമ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് സര്‍ക്കാര്‍. ആഗസ്റ്റ് 14ന് അര്‍ധരാത്രിയോ, മറ്റേതെങ്കിലും ദിവസമോയ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ അഞ്ചിന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. 14ന് അര്‍ധരാത്രിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സാങ്കേതിക തടസ്സമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 15ന് വിവിധ ജില്ലകളിലെ സ്വാന്ത്ര്യദിനാഘോഷത്തില്‍ മന്ത്രിമാര്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യദിനാഘാഷോവുായി ബന്ധപ്പെട്ട് മറ്റ് പരിപാടികളുമുണ്ട്. ഈ സാഹചര്യത്തില്‍ 14ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *