സ്വര്‍ണക്കടത്ത് കേസ്: അന്വേഷണത്തില്‍ പാളിച്ചയെന്ന് ഹൈക്കോടതി


കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷണത്തില്‍ വൻ പാളിച്ചയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കസ്റ്റംസ് ഉദ്യാഗസ്ഥര്‍ക്കും വീഴ്ചപറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാതെ എങ്ങനെ അന്വേണം മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു. അതേസമയം സ്വര്‍ണക്കടത്തിലെ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.




Sharing is Caring