സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന


സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന. ശിവശങ്കരനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്. ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതും സാക്ഷിയെന്ന നിലയിലാണ്.


സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. എന്‍.ഐ.എ ദക്ഷിണ മേഖലാ ഡി.ഐ.ജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യല്‍.സിആര്‍പിസി 160 പ്രകാരം സാക്ഷി മൊഴിയെടുക്കുന്നതിനുള്ള നോട്ടീസാണ് ശിവശങ്കരന് എന്‍.ഐ.എ നല്‍കിയത്.


പുലര്‍ച്ചെ 4.30നാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെക്ക് തിരിച്ചത്. 9.15ന് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരായ ഷൌക്കത്തലിയും രാധാകൃഷ്ണപിള്ളയും രാഹുലുമാണ് മുന്‍ ഐടി സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. മേല്‍നോട്ടം വഹിക്കുന്നത് എന്‍ഐഎ ദക്ഷിണമേഖലാ ഡിഐജി കെബി വന്ദനയും. എന്‍ഐഎ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എക്കും നല്‍കിയ മൊഴികള്‍ വിശകലനം ചെയ്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

സി.ആര്‍.പി.സി 160 പ്രകാരം മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാണ് എന്‍ഐഎ ശിവശങ്കരന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. തിരുവനന്തപുരത്ത് ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതും സാക്ഷിയെന്ന നിലയിലാണ്. സി.ആര്‍.പി.സി 160 പ്രകാരം മൊഴിയെടുക്കാന്‍ വിളിച്ചാലും പ്രതി ചേര്‍ക്കാന്‍ തടസ്സമുണ്ടാകില്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.



Sharing is Caring