സ്വര്‍ണക്കടത്ത് ; അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍


സ്വര്‍ണക്കടത്ത് അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരംചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂര്‍ജഹാന്‍ (39), മകള്‍ ആഫിയ (23), അഹമ്മദ് താഹിര്‍ എന്നിവരെയാണ് പിടികൂടിയത്.ദേഹത്ത് ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവും മറ്റു വസ്തുക്കളുമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്.
ഷാര്‍ജയില്‍നിന്നു തിരുവനന്തപുരത്ത് പിന്നീട് ചെന്നൈയിലേക്കു വന്ന വിമാനത്തില്‍ സ്വര്‍ണമുള്‍പ്പെടെയുള്ള വസ്തുക്കള്‍ സ്ത്രീകളെ ഉപയോഗിച്ചു കടത്താനായിരുന്നു ശ്രമമാണ് പൊളിഞ്ഞത്.




Sharing is Caring