സ്ത്രീ പ്രവേശന വിഷയത്തിലെ എംഎം മണിയുടെ പ്രസ്താവനയില്‍ പിണറായി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദന്‍


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എംഎം മണി നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാസ്തവം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.ശബരിമലയില്‍ യുവതികള്‍ ഇതിന് മുമ്ബും കയറിയിട്ടുണ്ടെന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.


ശ്രീനാരായണ ഗുരുവിന്റെ പടത്തില്‍ ചെരുപ്പുമാല ഇട്ടവരാണ് നവോത്ഥാനവുമായി ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വനിതാ മതില്‍ പൊളിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


സെക്രട്ടറിയേറ്റ് നടയില്‍ ബിജെപി നടത്തുന്ന ഉപവാസത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.വിശ്വാസികള്‍ സിപിഎമ്മിനെ കൈവിട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച്‌ വോട്ട് നേടാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.



Sharing is Caring