തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വീണ്ടും പരാതി. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്ത്രീകൂട്ടായ്മ എന്ന സംഘടനയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സെന്‍കുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.













