സോവിയറ്റ് വിപ്ളവത്തിന്റെ നൂറാം വാര്‍ഷീക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൌത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് ഇടതുപാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍ ചേരും. 23, 24 ദിവസങ്ങളില്‍ ബോള്‍ഗാട്ടിയിലാണ് സമ്മേളനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനം 23ന് രാവിലെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട 150 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. 24ന് പൊതുസമ്മേളനവും റെഡ്വളണ്ടിയര്‍ മാര്‍ച്ചും ഉണ്ടാകും. പാകിസ്ഥാനിലെ രണ്ട് ഇടതുപാര്‍ടികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിലവില്‍ വിസ അനുവദിച്ചിട്ടില്ല. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും അവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി പറഞ്ഞു.














