സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ഇതു വരെ അപേക്ഷ കമ്മീഷന്റെ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 22 പേരാണ് ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അപേക്ഷ നല്‍കിയിട്ടുണ്ട്.













