സോണിയ എന്നെ ശാസിച്ചെന്ന വാര്‍ത്ത പ്രചാരണം മാത്രം: ശശിതരൂര്‍


ദില്ലി: സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത ചിലരുടെ പ്രചാരണം മാത്രമെന്ന് ശശി തരൂര്‍. ചിലര്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ഉണ്ടാക്കിയ വാര്‍ത്തയാണിതെന്ന് അദ്ദേഹം പറഞ്ഞു.


രാഷ്ട്രീയത്തില്‍ വന്ന കാലത്ത് ഇത്തരം പ്രചാരണങ്ങള്‍ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോടൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും തരൂര്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു


ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുള്ളത് ഒന്നിച്ച് ചുരുക്കിപ്പറഞ്ഞതുകൊണ്ടാവാം ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന് ഇത്രയധികം സ്വീകാര്യകത ലഭിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്നെ അഭിനന്ദിച്ചുവെന്നും തരൂര്‍ വ്യക്തമാക്കി.



Sharing is Caring