സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച്‌ കൊല്ലണം: ബി.ജെ.പി എം.പി ഡി.പി വാട്‌സ്


ന്യൂഡല്‍ഹി: സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച്‌ കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്‌സ്. സൈന്യത്തെ കല്ലെറിഞ്ഞവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എം.പിയുടെ പ്രസ്താവന.സൈന്യത്തെ കല്ലെറിഞ്ഞവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി താന്‍ അറിഞ്ഞതായും അവരെ വെടിവെച്ച്‌ കൊല്ലണമെന്നാണ് തന്റെ അഭിപ്രായമെന്നും എം.പി വ്യക്തമാക്കി.


ഫെബ്രുവരിയിലാണ് കാശ്മീരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ സൈന്യത്തെ കല്ലെറിഞ്ഞവരുടെ പേരിലുള്ള പതിനായിരത്തോളം എഫ്.ഐ.ആറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.ഇത്തരം ചെറിയ തെറ്റുകള്‍ ചെയ്യുന്ന കുട്ടികളുടെ പേരിലുളള കേസുകള്‍ സര്‍ക്കാര്‍ ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പ്രഖാപിച്ച്‌ച്ചിട്ട്‌ രണ്ടു ദിവസം പിന്നിടുമ്ബോഴാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന. രാജ്‌നാഥ് സിങ് തന്റെ കാശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.




Sharing is Caring