സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി


ജമ്മു: ജമ്മു കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. പതിനഞ്ചോളം ജവാന്മാര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.


വാഹനത്തില്‍ 23 പേര്‍ ഉണ്ടായിരുന്നു. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനം. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.




Sharing is Caring