സെൻട്രല്‍ ഏഷ്യ ഫുട്ബാള്‍ അസോസിയേഷൻ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം


തജിക്കിസ്ഥാനില്‍ നടക്കുന്ന സെൻട്രല്‍ ഏഷ്യ ഫുട്ബാള്‍ അസോസിയേഷൻ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഖാലിദ് ജമീലിന്റെ പരിശീലനത്തിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ വിജയിച്ചത്.മത്സരത്തിന്റെ നാലാം മിനിട്ടില്‍തന്നെ അൻവർ അലി ഹെഡറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു.


ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറ്റമത്സരത്തിനിറങ്ങിയ മലയാളി താരം ഉവൈസ് ഗോള്‍ മുഖത്തേക്ക് നീട്ടിയെറിഞ്ഞ ഒരു ത്രോ ഇന്നില്‍ നിന്നായിരുന്നു അൻവർ അലിയുടെ ഹെഡർ. 13-ാം മിനിട്ടില്‍ സന്ദേശ് ജിംഗാനാണ് രണ്ടാം ഗോള്‍ നേടിയത്. രാഹുല്‍ ഭെക്കെയുടെ ഹെഡർ റീബൗണ്ട് ചെയ്‌തത് പിടിച്ചെടുത്ത് അൻവർ അലി നല്‍കിയ ക്രോസാണ് ജിംഗാൻ ഗോളാക്കി മാറ്റിയത്. 23-ാം മിനിട്ടില്‍ ഷാറോം സമിയേവാണ് തജികിസ്ഥാന്റെ ആശ്വാസഗോള്‍ നേടിയത്.തിങ്കളാഴ്ച ഇറാനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ അടുത്ത മത്സരം.




Sharing is Caring