കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണ് 2025 ഒക്ടോബർ 2-ന് ആരംഭിക്കുന്നു.ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി.യും ഫോർസ കൊച്ചി എഫ്.സി.യും കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
ഒന്നാം സീസണിലെ ഫൈനലിസ്റ്റുകള്‍ വീണ്ടും മുഖാമുഖം വരുമ്ബോള്‍, ലീഗിലെ ഏറ്റവും വാശിയേറിയ മത്സരത്തിന് കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയം സാക്ഷിയാകും.കഴിഞ്ഞ സീസണ് അവസാനിപ്പിച്ച ഇടത്തുനിന്ന് തന്നെ ഞങ്ങള്‍ പുതിയ സീസണ് ആരംഭിക്കുകയാണ്.

ഒക്ടോബർ 2 മുതല്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണ്,” സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സി.ഇ.ഒ.യുമായ മാത്യു ജോസഫ് പറഞ്ഞു.













