സു​രേ​ന്ദ്ര​ന്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍


കൊ​ച്ചി: ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം അ​ന്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ഭ​ക്ത​യെ ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് സു​രേ​ന്ദ്ര​ന്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


ത​ന്‍റെ അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് ചു​മ​ത്തി​യ വ​കു​പ്പു​ക​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യി​ട്ടു​ള്ള കേ​സി​ല്‍ ഡി​സം​ബ​ര്‍ ആ​റു വ​രെ​യാ​ണു സു​രേ​ന്ദ്ര​നെ റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് റാ​ന്നി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.




Sharing is Caring