കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മജിസ്ട്രറ്റ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.












