സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് തിരിച്ചടി, കുറ്റപത്രം കോടതി അംഗീകരിച്ചു


ദില്ലി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ കോണ്‍ഗ്രസ് എംപിയും ഭര്‍ത്താവുമായ ശശി തരൂരിന് തിരിച്ചടി. തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്.


3,000 പേജുള്ള കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശശി തരൂര്‍ ജൂലൈ ഏഴിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


സുനന്ദ മരണത്തിന് മുന്‍പ് തരൂരിന് ഇമെയിലില്‍ അയച്ച കവിതയില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന ആത്മഹത്യ പ്രേരണ കുറ്റവും മൂന്ന് വര്‍ഷംവരെ ശിക്ഷക്ക് വ്യവസ്ഥയുള്ള ഗാര്‍ഹിക പീഡന കുറ്റവുമാണ് കുറ്റപത്രത്തില്‍ തരൂരിന് എതിരെയുള്ളത്.



Sharing is Caring