സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തിന് തുടക്കമായി


തൃ​ശൂ​ര്‍: 22ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്​ മു​ന്നോ​ടി​യാ​യു​ള്ള സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തിന് തുടക്കമായി. രാവിലെ ​പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​യാ​യ റീ​ജ​ന​ല്‍ തി​യ​റ്റ​റി​ല്‍ മുതിര്‍ന്ന നേതാവ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തിയതോടെ ആണ് സ​മ്മേ​ള​ന​ത്തി​ന്​ ഒൗ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യത്. തുടര്‍ന്ന് നേതാക്കളും സമ്മേളന പ്രതിനിധികളും രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.


ജ​നറല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്​ അ​വ​ത​രി​പ്പി​ക്കും. അ​തി​ന്​ ശേ​ഷം റി​പ്പോ​ര്‍​ട്ടി​ല്‍ പൊ​തു​ച​ര്‍​ച്ച. 25ന്​ ​ഉ​ച്ച​വ​രെ പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. തു​ട​ര്‍​ന്ന്​ പു​തി​യ സെ​ക്ര​ട്ട​റി​യെ​യും സം​സ്​​ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്ത ശേ​ഷം പ്ര​തി​നി​ധി സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. വൈ​കീ​ട്ട്​ കാ​ല്‍​ ല​ക്ഷം റെ​ഡ്​ ​വ​ള​ന്‍​റി​യ​ര്‍ മാ​ര്‍​ച്ച്‌​ ന​ട​ക്കും. തു​ട​ര്‍​ന്ന്​ ര​ണ്ടു​ല​ക്ഷം പേ​ര്‍ അ​ണി​നി​ര​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​ന്​ കൊ​ടി​യി​റ​ങ്ങും.


പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്​ മു​ന്നോ​ടി​യാ​യു​ള്ള സ​മ്മേ​ള​നം എ​ന്ന നി​ല​ക്ക്​ ദേ​ശീ​യ​ത​ല​ത്തി​ല്‍ കൈ​ക്കൊ​ള്ളേ​ണ്ട ന​യ​ത്തി​നു​ള്‍​പ്പെ​ടെ സ​മ്മേ​ള​നം രൂ​പം ന​ല്‍​കും. നി​ല​വി​ലെ സ്​​ഥി​തി​യി​ല്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍ ത​ന്നെ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തു​ട​ര്‍​ന്നേ​ക്കും. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ര്‍​ന്ന്​ മു​തി​ര്‍​ന്ന ചി​ല അം​ഗ​ങ്ങ​ളെ സം​സ്​​ഥാ​ന സ​മി​തി​യി​ല്‍​ നി​ന്ന്​ ഒ​ഴി​വാ​ക്കും.



Sharing is Caring