സി.പി.ഐ നേതാവ് പി.നാരായണന്‍ അന്തരിച്ചു


കോട്ടയം: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതല്‍ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്‌മശാനത്തില്‍ നടക്കും.




Sharing is Caring