ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് അലോക് വര്‍മ. ബാലിശമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്ന് വര്‍മ പറഞ്ഞു.
തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കി ഡയറക്ടര്‍ സ്ഥാനത്തു മാറ്റിയത് ദുഃഖകരമാണെന്നു പറഞ്ഞ അലോക് വര്‍മ സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചെന്നും വ്യക്തമാക്കി.

വ്യാഴാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും ജസ്റ്റീസ് എ.കെ. സിക്രി, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്ഗെഎന്നിവര് അംഗങ്ങളുമായ സമിതി ഖാര്‍ഗെയുടെ എതിര്‍പ്പ് തള്ളിയാണ് വര്‍മയെ വീണ്ടും മാറ്റിയത്.












