സിറിയയില്‍ സ്‌ഫോടനം 28 മരണം


ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ സുരക്ഷാ മേഖലയില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ 28 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തുര്‍ക്കി അതിര്‍ത്തിയിലെ ഇദ്‌ലിബ് പ്രവിശ്യയ്ക്ക് സമീപത്തെ അമാനസിലായിരുന്നു ആക്രമണം നടന്നത്. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതില്‍ നാലു പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


അതേസമയം, ആക്രമണം നടത്തിയത് സിറിയയിലെ സര്‍ക്കാരിന്റെ യുദ്ധവിമാനങ്ങളോ അതല്ല സഖ്യാംഗമായ റഷ്യ ആണോയെന്ന കാര്യം വ്യക്തമായിട്ടില്ല.


സിറിയയില്‍ വിമതര്‍ക്ക് നേരെ സൈന്യവും റഷ്യയും സംയുക്ത ആക്രമണം നടത്തി വരികയാണ്. ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്. ഈ വര്‍ഷം ആദ്യമാണ് സിറിയയുടെ സൈനികരെ വിമതര്‍ ഇവിടെ നിന്ന് തുരത്തി നിയന്ത്രണം പിടിച്ചെടുത്തത്.

കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുചിനും തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനും ഇദ്‌ലിബിനെ സുരക്ഷിത മേഖലയില്‍ പെടുത്താന്‍ തീരുമാനിച്ചത്.



Sharing is Caring