സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രിം കോടതി


ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. സിബിഎസ്‌ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.


ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ല. ഇക്കാര്യത്തില്‍ സിബിഎസ്‌ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായി പുനഃപരീക്ഷ നടത്തുന്നതിനെയും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നടത്താത്തതിനെയും ചോദ്യം ചെയ്തുള്ള ഏഴോളം ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.



Sharing is Caring