കോഴിക്കോട്: സിപിഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഐവി ശശാങ്കന്‍ അന്തരിച്ചു. 68 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴര മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ആന്ത്യം. സംവിധായകന്‍ ഐവി ശശി സഹോദരനാണ്.













