തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സൈസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത്. ഈ ഫയല്‍ ഏഴ് മാസവും എട്ട് ദിവസവും മന്ത്രിയുടെ ഓഫീസില്‍ വിശ്രമിച്ചു. അഴിമതി നടത്താന്‍ തീരുമാനം വൈകിപ്പിച്ചു. പ്രളയബാധിത സമയത്താണ് രഹസ്യമായി അനുമതി നല്‍കിയത്. ഡീല്‍ ഉറപ്പിച്ചശേഷമാണ് മന്ത്രി ഫയലില്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആലപ്പുഴ പ്രളയത്തില്‍ മുങ്ങിയ ജൂലൈ ഏഴിന് മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇത് ശരിയല്ലെങ്കില്‍ നിഷേധിക്കണം. അല്ലെങ്കില്‍ എക്‌സൈസ് മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണ്. എല്‍ഡിഎഫ് നയമാണെങ്കില്‍ എന്തുകൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയാത്തതെന്നും ചെന്നിത്തല ചോദിച്ചു. മദ്യലഭ്യത കുറയ്ക്കാനാണെങ്കില്‍ എന്തിനാണ് പുതിയ ഡിസ്റ്റിലറി. മുഖ്യമന്ത്രി അഴിമതിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.














