സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കം. 37 വര്‍ഷത്തിന് ശേഷമാണ് സംഘടനാ പ്ലീനം നടക്കുന്നത്. നാല് ദിവസത്തെ പ്ലീനത്തിനു തുടക്കമിട്ടു കൊണ്ടുള്ള മഹാ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 456 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്ലീനത്തിന് മുന്നോടിയായുള്ള മഹാറാലിയില്‍ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍കാര്‍ എന്നിവര്‍ പങ്കെടുക്കും.

പശ്ചിമബംഗാളിലും കേരളത്തിലും അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി പ്ലീനം ചേരുന്നത്.













