സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാവും


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നാളെ തുടങ്ങുന്ന സംസ്ഥാന കമ്മറ്റിക്ക് മുന്നോടിയായാണ് യോഗം. പാര്‍ലമെ‍ന്‍റ് തെര‌ഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഇതുവരെ നടന്ന കാര്യങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പിന് മുമ്ബ് മുന്നണി വിപുലീകരിക്കുന്ന കാര്യവും ചര്‍ച്ചയ്ക്ക് വരും.


ജെഡിയു, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി തുടങ്ങി ഇടതുപക്ഷവുമായി സഹകരിക്കുന്ന പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യമാണ് പരിഗണനയില്‍. മന്ത്രിസഭാ പുനസംഘടന ആലോചനയിലില്ലെന്ന് ഇന്നലെ പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉന്നയിക്കപ്പെടാന്‍ ഇടയില്ല. അഭിമന്യു വധത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെയും പാര്‍ട്ടി തീരുമാനിച്ച പ്രചരണ പരാപാടികളുടെയും വിലയിരുത്തലും യോഗത്തില്‍ ഉണ്ടാകും.




Sharing is Caring