കണ്ണൂർ കണ്ണപുരത്ത് ബി.ജെ.പിയുടെ പ്രതിഷേധ ധർണ്ണയ്ക്കിടെ കൊലവിളി മുദ്രാവാക്യം. സി.പി.എം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ഭീഷണി. സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷാജറിനെതിരെയാണ് മുദ്രാവാക്യം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് കൊലവിളി മുദ്രാവാക്യം. കണ്ണപുരം മേഖലയില്‍ സിപിഎം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ മുണ്ടായിരുന്നു. ചില വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ സംഭവവും അരങ്ങേറിയിരുന്നു. ഇതിനെതുടര്‍ന്നാണ് ബി.ജെ.പി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. കണ്ണപുരം പൊലീസ് സ്റ്റേഷനുമുന്നിലായിരുന്നു പ്രതിഷേധ ധര്‍ണ.













