സിനിമാസ്റ്റൈലില്‍ അഞ്ച് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍


ന്യൂഡല്‍ഹി: ബോളീവുഡ് ചിത്രങ്ങള്‍ കണ്ട് പ്രേരകമായി സിനിമാ സ്റ്റൈലില്‍ അഞ്ച് വയസുകാരനെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐഎഎസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. 27 കാരനായ ആസിഫ് അലിയാണ് ഇത്തരത്തില്‍ കൃത്യം നടത്തിയത്.


എം.ടെക്ക് ബിരുദധാരിയായ തനിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ കബളിപ്പിക്കുകയായിരുന്നെന്ന് ആസിഫ് പോലീസിനോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപ തന്റെ കൈയില്‍ നിന്നും വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നെന്നും, ഇതേ തുടര്‍ന്നുണ്ടായ കടം വീട്ടാനാണ് തനിക്ക് ഈ വഴി സ്വീകരിക്കേണ്ടി വന്നതെന്നും പോലീസിന് മുന്നില്‍ ആസിഫ് കുറ്റസമ്മതം നടത്തി.


ഡല്‍ഹിയിലെ ഭജനാപുരയില്‍ നിന്നുമാണ് ഇയാള്‍ കുട്ടിയെ തട്ടിയെടുത്തത്. ഒമ്ബത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ പോലീസ് രക്ഷിച്ചത്. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.



Sharing is Caring