ബാഴ്സലോണ വനിതാ ടീമിനായി പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു

ബാഴ്സലോണ: ബാഴ്സലോണ വനിതാ ടീമിനായി പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു. ഇപ്പോള്‍ ബാഴ്സലോണ കളിക്കുന്ന ജോണ്‍ ഗാമ്ബര്‍ സ്റ്റേഡിയത്തിനടുത്താണ് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നത്. ബാഴ്സലോണ ഇതിഹാസം ജൊഹാന്‍ ക്രൈഫിന്റെ പേരിലാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ ജോലി പുരോഗമിക്കുകയാണ്. 2019ല്‍ ബാഴ്സലോണ ഈ സ്റ്റേഡിയത്തിലേക്ക് മാറും എന്നാണ് കരുതപ്പെടുന്നത്.

6000 ആകും പുതിയ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ഇപ്പോള്‍ വെറും 1500 മാത്രം ഇരിപ്പിടങ്ങള്‍ ഉള്ള ഗ്രൗണ്ടിലാണ് ബാഴ്സ കളിക്കുന്നത്. സ്പെയിനിലെ ഏറ്റവും മികച്ച വനിതാ ടീമായി വളരുകയാണ് ബാഴ്സലോണ ഇപ്പോള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *