സിനിമയില്‍ നിന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി തപ്‌സി


സിനിമയില്‍ നിന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി തപ്‌സി. സിനിമകള്‍ പരാജയപ്പെടുന്നതിന് അടിസ്ഥാന കാരണം കഥയില്ലായ്മയാണ്. എന്നിട്ട് എന്നെ രാശിയില്ലാത്തവളാണെന്നു പറഞ്ഞ് സിനിമയില്‍ ഒതുക്കിയിരിക്കുകയാണ്.”ഞാന്‍ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ധാരാളം സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. ഹൈദ്രാബാദില്‍ വീട് വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചുകൊണ്ടാണ് രണ്ടു ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. സ്വന്തമായി ഒരു വീട് വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. പക്ഷേ കച്ചവടസിനിമകള്‍ അല്ലാത്ത ഞാന്‍ അഭിനയിച്ച പല പടങ്ങളും പരാജയപ്പെടുകയാണുണ്ടായത്.”


അതുകൊണ്ടാണത്രെ ഞാന്‍ രാശിയില്ലാത്തവളാണെന്ന് മുദ്രകുത്തി ഒതുക്കപ്പെട്ടതും ഭയങ്കര സങ്കടമായിപ്പോയി. അഭിനയം മാത്രമാണ് എന്റെ തൊഴില്‍ പടം പരാജയപ്പെടുന്നതിനു ഞാന്‍ മാത്രമെങ്ങനെ ഉത്തരവാദിയാകും. നല്ല കഥയും തിരക്കഥയുമാണെങ്കിലല്ലേ പടം ഓടുകയുള്ളൂ. കഥയ്ക്കും നടിയായ എനിക്കും തമ്മില്‍ എന്താണ് ബന്ധം. എങ്കിലും നഷ്ടങ്ങള്‍ എന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ച ശേഷം അവര്‍ കൈകഴുകി മാറുകയാണ് ചെയ്യുന്നത്. മാത്രമല്ല, ശമ്പളവുമൊക്കെ വളരെ കുറവാണ്.നടിമാർ കൈവശം ഒരു കത്തി കരുതുന്നത് നല്ലതാണെന്ന് തപ്സി പറഞ്ഞു.സ്വയരക്ഷയ്ക്ക് ഇത് നല്ലതാണെന്നും തപ്സി കൂട്ടിച്ചേർത്തു.




Sharing is Caring