പെഷവാര്‍: പെഷവാറില്‍ സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചരണ്‍ജിത് സിംഗ് (52) ആണ് കൊല്ലപ്പെട്ടത്. സ്കൂം ചൗക് ഏരിയയിലെ അദ്ദേഹത്തിന്റെ ഷോപ്പില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ വെടിവെച്ചത്.
ചരണ്‍ജിതിനെ വെടിവെച്ച ശേഷം അക്രമി കടന്നുകളഞ്ഞു. പതിറ്റാണ്ടുകളായി പെഷവാറിലാണ് സിങും കുടുംബവും താമസിക്കുന്നത്. ദീര്‍ഘകാലമായി പെഷവാറില്‍ ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
പെഷവാറില്‍ മുന്‍പും സിഖുകാര്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.













