സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്ത്രി


തിരുവനന്തപുരം: സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍വ്വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ട്. വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കും.


സാവകാശ ഹര്‍ജിയുടെ സാധ്യത തള്ളാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം വേണമെന്നുമാണ് ദേവസ്വം കമ്മീഷണര്‍ പറഞ്ഞത്. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടാനാണ് ഹര്‍ജി.യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ശബരിമല യുവതീ പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീംകോടതി തയ്യാറായെങ്കിലും നേരത്തെയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെയുള്ള വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവതികളെത്തിയാല്‍ ശബരിമലയില്‍ പ്രവേശനം നല്‍കേണ്ടി വരും.




Sharing is Caring