സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു


സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം പുനലൂരിനടുത്ത് നരിക്കലിലാണ് സംഭവം. കൊച്ചു പട്ടണം സ്വദേശിനി മേഴ്‌സി (45)യാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരന്‍ തോമസ് ഡാനിയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്.കുടുംബ വഴക്കാണ് കൊലയ്ക്ക് വഴിവെച്ചതാണ് സൂചന. തോമസിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.




Sharing is Caring