സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ . രണ്ട് ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ക്കാണ് പരിരക്ഷ ലഭിക്കു ന്നത് . സഹകരണ നിക്ഷേപ ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ സുരക്ഷ ഉറപ്പാക്കുന്നത്.

നിക്ഷേപം തിരികെ നല്‍കാനാകാതെ സഹകരണ സ്ഥാപനം പ്രതിസന്ധി ഘട്ടത്തിലായാല്‍ നിക്ഷേപകന് രണ്ട് ലക്ഷം രൂപ ലഭിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ ഗാരന്‍റി നല്‍കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് നിയമനുസൃതം നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിജ്ഞാപനം സഹകരണ വകുപ്പ് പുറത്തിറക്കി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *