സസ്‌പെൻസും ആക്ഷൻ ത്രില്ലറും നിറഞ്ഞ രഘുറാം ജനുവരി 30ന് തിയേറ്ററുകളിലേക്ക്


ദുരൂഹതകളും സസ്‌പെൻസും ആക്ഷൻ ത്രില്ലറും നിറഞ്ഞ രഘുറാം ജനുവരി 30ന് തിയേറ്ററുകളിലേക്ക്. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാധ രവി, സമ്പത്ത് റാം, അർനോള്‍ഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പില്‍,ബിജു എബ്രഹാം,രാഖി മനോജ്,സാഗര, അഭിനവ് സിയോള്‍, സുനില്‍ അരവിന്ദ്,സൂര്യ തോമസ്,ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരാണ് മറ്റ്താരങ്ങള്‍.


സെലസ്റ്റ്യ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ക്യാപ്ടൻ വിനോദ് നിർമ്മാണം. അഷ്റഫ് ഗുരുക്കള്‍, ഡ്രാഗണ്‍ ജിറോഷ് എന്നിവരാണ് അക്ഷൻ രംഗങ്ങള്‍ ഒരുക്കുന്നത്. ഹൈസിൻ ഗ്ലോബല്‍ വെഞ്ചേഴ്സ് വിതരണം .


സുധിർ സി.ചാക്കനാട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന രഘുറാമിന്റെ കോ. പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്. ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, സംഗീതം ആന്റ് ബി.ജി.എം: സായ് ബാലൻ, എഡിറ്റർ: ഡ്രാഗണ്‍ ജിറോഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: സജിത്ത് തിക്കോടി, ഗാനരചന: അജു സാജൻ, പി.ആർ.ഒ: അയ്മനം സാജൻ, പി.ശിവപ്രസാദ്



Sharing is Caring