സര്‍ദാര്‍ സരോവറിന് ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഫണ്ട് നല്‍കും


ലോക ബാങ്ക് ഫണ്ട് നല്‍കിയില്ലെങ്കില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന് ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഫണ്ട് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നര്‍മദയില്‍ സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്ത ശേഷം ദാഭോയിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


നര്‍മദാ നദിയില്‍ സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ ഗൂഢാലോചനകളേയും ഞങ്ങള്‍ താണ്ടുമെന്നും പുരോഹിതരും ഋഷിമാരും ഡാമിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദിജി വ്യക്തമാക്കി.


പുത്തന്‍ ഇന്ത്യയ്ക്കായുള്ള തന്റെ കാഴ്ചപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മോദി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടി പ്രയ്തനിക്കുമെന്നും പറഞ്ഞു. 2020ഓടെ പുത്തന്‍ ഇന്ത്യയെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ലൈന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് എന്നെ അറിയാം. ഞാന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാറില്ല. ചെറുതായി ചിന്തിക്കാറുമില്ല. 1.25 ബില്ല്യണ്‍ ജനങ്ങള്‍ എന്നോടൊപ്പം ഉള്ളപ്പോള്‍ എനിക്ക് ചെറിയ കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയില്ല’- മോദി പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളിലെത്തിയപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം തന്റെ മനസ്സില്‍ വന്നു. അവിടെ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. നര്‍മദയില്‍ നിന്ന് അവര്‍ക്ക് വെള്ളം എത്തിക്കണമെന്നും മോദിജി പറഞ്ഞു.



Sharing is Caring