സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റും


നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം ജില്ലാ സഹകരണ ബാങ്കിലേക്ക് മാറ്റി പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടൊപ്പം മറ്റ് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപവും ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റും.


ബെവ്കോയെ കൂടാതെ വാട്ടര്‍ അതോറിറ്റി,​ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ സ്ഥാപനങ്ങളുടേയും അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കിലേക്ക് മാറ്റും. സര്‍ക്കാരിന്കീഴിലുള്ള ബോര്‍ഡുകളുടെ വരുമാനവും സഹകരണ ബാങ്കിലേക്ക് മാറ്റും.




Sharing is Caring